ക്ഷീ​ര​ ​ക​ർ​ഷ​ക​ർ​ക്ക് കി​റ്റ് ​ വി​ത​ര​ണം​ ​

Saturday 07 June 2025 12:07 AM IST
ലോക ക്ഷീര ദിനാചരണത്തിൽ കർഷകർക്ക് കിറ്റ് വിതരണം ചോറോട് പഞ്ചായത്ത് പ്രസിഡൻ്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ നിർവ്വഹിക്കുന്നു

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിൽ ലോക ക്ഷീര ദിനാചരണത്തോടനുബന്ധിച്ച് മികച്ച ക്ഷീര കർഷകർക്ക് കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിൽ നടത്തിയ പരിപാടി ചോറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർ പേഴ്സൺ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി രാജീവൻ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി പഞ്ചായത്ത് മെമ്പർമാരായ സജിതകുമാരി റീന ലളിത ഗോവിന്ദാലയം എന്നിവരും കൂടാതെ സി.ഡി.എസ് മെമ്പർമാർ കമ്മ്യൂണിറ്റി കൗൺസിലർ എം.ഇ.സി അക്കൗണ്ടന്റ് കോസ്റ്റൽ വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.