പരിസ്ഥിതി സംരക്ഷണ ക്യാമ്പയിൻ
Saturday 07 June 2025 12:10 AM IST
കുറ്റ്യാടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായിഡി.വൈ.എഫ്.ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിന് തുടക്കമായി. പരിപാടിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തോടൊപ്പം കുന്നുമ്മൽ ബ്ലോക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. കായക്കൊടി ചങ്ങരംകുളം യു.പി സ്കൂളിൽ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സഖാവ് കെ രജിൽ നിർവഹിച്ചു. ചങ്ങരംകുളം യു.പി സ്കൂൾ എച്ച്.എം ഇൻ ചാർജ്ജ് സുഭാഷ് ഫലവൃക്ഷ തൈ ഏറ്റുവാങ്ങി. രസിൽ രമേശ് അദ്ധ്യക്ഷത വഹിച്ചു.പി.പി നിഖിൽ, അർജ്ജുൻ, ചിത്ര ആർ പ്രസംഗിച്ചു.