സാ​ധാ​ര​ണ​ക്കാ​ർ​ക്കൊ​പ്പം​ ​നി​ന്ന് ​ആ​ർ.​ബി.ഐ സ്വർണവിലയുടെ 85% വായ്പ ലഭിക്കും

Saturday 07 June 2025 12:12 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ചെ​റു​കി​ട​ ​വാ​യ്പാ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ആ​ശ്വാ​സ​വു​മാ​യി​ ​റി​സ​ർ​വ് ​ബാ​ങ്ക്.​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​മൊ​ത്തം​ ​മൂ​ല്യ​ത്തി​ന്റെ​ 85​ ​ശ​ത​മാ​നം​ ​ഇ​നി​മു​ത​ൽ​ ​വാ​യ്പ​ ​ല​ഭി​ക്കും.​ 2.5​ല​ക്ഷം​ ​രൂ​പ​ ​വ​രെ​യു​ള്ള​ ​സ്വ​ർ​ണ്ണ​പ്പ​ണ​യ​ ​വാ​യ്പ​ക​ൾ​ക്കാ​ണ് ​ഇ​ത് ​ബാ​ധ​കം.​ ​നി​ല​വി​ൽ​ ​ലോ​ൺ​ ​ടു​ ​വാ​ല്യു​ ​(​എ​ൽ.​ടി.​വി​)​​​ ​പ​രി​ധി​ 75​ശ​ത​മാ​ന​മാ​യി​രു​ന്നു.​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ഗ​വ​ർ​ണ​ർ​ ​സ​ഞ്ജ​യ് ​മ​ൽ​ഹോ​ത്ര​യാ​ണ് ​ഇ​ന്ന​ലെ​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തി​യ​ത്.​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ്വ​ർ​ണം​ ​പ​ണ​യം​ ​വ​ച്ചാ​ൽ​ 85,​​000​ ​രൂ​പ​ ​വ​രെ​ ​വാ​യ്പ​യാ​യി​ ​ല​ഭി​ക്കും. സ്വ​ർ​ണ​പ്പ​ണ​യ​ ​വാ​യ്പ​ ​സു​താ​ര്യ​മ​ല്ലെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​റി​സ​ർ​വ് ​ബാ​ങ്ക്,​ ​ക​ഴി​ഞ്ഞ​ ​ഏ​പ്രി​ലി​ൽ​ ​സ്വ​ർ​ണ​പ്പ​ണ​യ​ ​വാ​യ്പ​ ​ന​ൽ​കു​ന്ന​ ​ബാ​ങ്കു​ക​ൾ​ക്കും​ ​ഇ​ത​ര​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​ക​ര​ടു​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കി​യി​രു​ന്നു.​ ​ഈ​ട് ​വ​യ്ക്കു​ന്ന​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​വി​പ​ണി​മൂ​ല്യ​ത്തി​ന്റെ​ 75​ ​ശ​ത​മാ​നം​ ​മാ​ത്ര​മേ​ ​വാ​യ്പ​യാ​യി​ ​ന​ൽ​കാ​വൂ,​ ​ക്രെ​ഡി​റ്റ് ​സ്‌​കോ​ർ​ ​നോ​ക്കി​ ​മാ​ത്രം​ ​വാ​യ്പ​ ​അ​നു​വ​ദി​ക്കാ​വൂ,​ ​വാ​യ്പ​ ​എ​ടു​ക്കു​ന്ന​യാ​ൾ​ ​ഏ​ത് ​ആ​വ​ശ്യ​ത്തി​നാ​ണോ​ ​എ​ടു​ത്ത​ത് ​അ​ത് ​പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ​ഉ​റ​പ്പ് ​വ​രു​ത്ത​ണം​ ​എ​ന്നി​ങ്ങ​നെ​ ​സാ​ധാ​ര​ണ​ക്കാ​രെ​ ​ബാ​ധി​ക്കു​ന്ന​ ​ഒ​ട്ട​ന​വ​ധി​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ​അ​ന്ന് ​റി​സ​ർ​വ് ​ബാ​ങ്ക് ​മു​ന്നോ​ട്ട് ​വ​ച്ച​ത്.​ ​ ഇ​ത് ​മ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​കേ​ന്ദ്ര​ധ​ന​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​റി​സ​ർ​വ് ​ബാ​ങ്കി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ക്രെ​ഡി​റ്റ് ​സ്കോ​ർ​ ​നോ​ക്ക​ണ്ട

ഇത്തരം ചെറുകിട വായ്പാഇടപാടുകാരുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നത് ഒഴിവാക്കും

പുതിയ സ്വർണവായ്പ നിയമങ്ങൾ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത നൽകും. സ്വർണം വാങ്ങിയതിന്റെ രസീതുകൾ നൽകാൻ കഴിയുന്നില്ലെങ്കിൽ ഉപഭോക്താവ് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.

സ്വർണത്തിനൊപ്പം മറ്റ് ഈടുകൾ കൂടി വായ്പ വാങ്ങുന്നയാൾ സമർപ്പിച്ചാൽ നൽകുന്ന തുക വർദ്ധിപ്പിക്കാം