പറന്നുയർന്ന് ചിക്കൻ വില ലൈവ് ചിക്കന് ₹ 160- 170

Saturday 07 June 2025 12:10 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കു​തി​ച്ചു​യ​ർ​ന്ന് ​പൊ​തു​വി​പ​ണി​യി​ൽ​ ​ചി​ക്ക​ൻ​ ​വി​ല.​ ​ര​ണ്ടാ​ഴ്ച​യ്ക്കി​ടെ​ ​കൂ​ടി​യ​ത് ​കി​ലോ​യ്ക്ക് 60​ ​രൂ​പ​വ​രെ.​ ​നേ​ര​ത്തെ​ ​വി​ല​ 110​ ​രൂ​പ​യാ​യി​രു​ന്ന​ ​ലൈ​വ് ​ചി​ക്ക​ന് ​ഇ​പ്പോ​ൾ​ ​കി​ലോ​യ്ക്ക് 160​-170​ ​രൂ​പ.​ ​കാ​ല​വ​ർ​ഷ​ക്കാ​ല​ത്തെ​ ​മ​ത്സ്യ​ക്ഷാ​മ​വും​ ​ക​പ്പ​ൽ​ ​മു​ങ്ങി​യ​തി​നെ​ ​തു​ട​ർ​ന്നു​ള്ള​ ​ക​ട​ൽ​മ​ലി​നീ​ക​ര​ണ​ ​ഭീ​തി​യു​മൊ​ക്കെ​ ​മു​ത​ലെ​ടു​ത്താ​ണ് ​ചി​ക്ക​ൻ​ ​വി​ല​ക്ക​യ​റ്റം.​ ​കെ​പ്കോ​യി​ൽ​ ​ഒ​രു​ ​കി​ലോ​ ​ഫ്ര​ഷ് ​ചി​ക്ക​ന് ​(​ഡ്ര​സ്ഡ്)​​​ 230​ ​രൂ​പ​യാ​ണ് ​വി​ല.​ ​സ്വ​കാ​ര്യ​ ​ബ്രാ​ൻ​ഡ​ഡ് ​ചി​ക്ക​ന് 289​-299​ ​രൂ​പ​ ​വ​രെ​യു​ണ്ട്.​

കൃ​ത്രി​മക്ഷാ​മമെന്ന് കച്ചവടക്കാർ

​കോ​ഴി​ഫാ​മു​ക​ൾ​ ​കൃ​ത്രി​മ​മാ​യി​ ​ക്ഷാ​മം​ ​സൃ​ഷ്ടി​ച്ച് ​അ​നാ​വ​ശ്യ​മാ​യി​ ​വി​ല​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യാ​ണെ​ന്ന് ​ക​ച്ച​വ​ട​ക്കാ​ർ​ ​ആ​രോ​പി​ക്കു​ന്നു.​ ​ സം​സ്ഥാ​ന​ത്ത് ​ബ്രോ​യി​ല​ർ​ ​കോ​ഴി​ക​ളു​ടെ​ ​ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞ​ത് ​ക​ർ​ണ്ണാ​ട​ക,​ ​ത​മി​ഴ്നാ​ട് ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ലോ​ബി​ക​ൾ​ ​മു​ത​ലെ​ടു​ക്കു​ക​യാ​ണെ​ന്നും​ ​വ്യാ​പാ​രി​ക​ൾ​ ​പ​റ​യു​ന്നു.​ ​കോ​ഴി​ ​വ​ള​ർ​ത്ത​ലി​ന്റെ​ ​പ്ര​ധാ​ന​ ​കേ​ന്ദ്ര​മാ​യ​ ​ത​മി​ഴ്‍​നാ​ട്ടി​ലെ​ ​പ​ല്ല​ട​ത്ത് ​നി​ന്നാ​ണ് ​കൂ​ടു​ത​ലും​ ​കോ​ഴി​ക​ൾ​ ​എ​ത്തു​ന്ന​ത്.

പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ൽ​ ​കോ​ഴി​ഫാ​മു​ക​ൾ​ ​ഉ​ണ്ടെ​ങ്കി​ലും​ ​അ​ടു​ത്തി​ടെ​ ​നി​ര​വ​ധി​പേ​ർ​ ​ഉ​ത്പാ​ദ​ന​ത്തി​ൽ​ ​നി​ന്നും​ ​പി​ന്മാ​റി​യി​രു​ന്നു.​ ​ഇ​തോ​ടെ​ ​ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​യ​ ​കു​റ​വും​ ​വി​ല​വ​ർ​ദ്ധ​ന​യ്ക്ക് ​കാ​ര​ണ​മാ​യി. ഒ​ൻ​പ​തു​മു​ത​ൽ​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​നം​ ​വ​രു​ന്ന​തോ​ടെ​ ​മ​ത്സ്യ​ല​ഭ്യ​ത​ ​കു​റ​യും.​ ​ഇ​തോ​ടെ​ ​ചി​ക്ക​ൻ​വി​ല​ ​വീ​ണ്ടും​ ​കൂ​ടി​യേ​ക്കും.

9-10 ലക്ഷം

സംസ്ഥാനത്ത് ഒരു ദിവസം വിൽക്കപ്പെടുന്ന കോഴികൾ