ഇടതു കൗൺസിലർ അൻവറിനൊപ്പം
Saturday 07 June 2025 12:13 AM IST
നിലമ്പൂർ: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിലമ്പൂർ നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർ പി.വി.അൻവറിന്റെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ജെ.ഡി.എസ് ദേശീയ കൗൺസിലർ കൂടിയായ എരത്തിക്കൽ ഇസ്മായിൽ ആണ് ഇടതുമുന്നണി ബി.ജെ.പി ബന്ധത്തിലാണെന്നും സംസ്ഥാന പൊലീസിൽ സംഘിവത്കരണമാണെന്നും
ആരോപിച്ച് അൻവറിനൊപ്പം ചേർന്നത്. എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾക്കെതിരെ അൻവറിനൊപ്പം പോരാടും. തനിക്കൊപ്പം അഞ്ഞൂറ് പ്രവർത്തകരും തൃണമൂലിൽ ചേരുമെന്ന് ഇസ്മായിൽ പറഞ്ഞു. ജെ.ഡി.എസിലെ ഒരുവിഭാഗം നേതാക്കളും ഇന്നലെ തൃണമൂലിൽ ചേർന്നിട്ടുണ്ട്