അമ്മയ്ക്കൊപ്പമുള്ള ശരത് കൃഷ്ണന്റെ യാത്രകൾ പുസ്തക രൂപത്തിൽ
കൊച്ചി: മലയാളി സഞ്ചാരിയായ ശരത് കൃഷ്ണന്റെയും ഗീതമ്മയുടെയും യാത്രകൾ പുസ്തക രൂപത്തിൽ. ലുലുമാളിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി പുസ്തകം പ്രകാശനം ചെയ്തു. ശരത് കൃഷ്ണന്റെ യാത്രകൾക്ക് പ്രചോദനമായ ഇൻകം ടാക്സ് അസി.കമ്മീഷണർ ജ്യോതിഷ് കുമാറിന് പുസ്തകം കൈമാറിയാണ് 'അ'യുടെ പ്രകാശിപ്പിച്ചത്. സംവിധായകൻ മേജർ രവി പുസ്തക വിവരണം നടത്തി. അമ്മയ്ക്കൊപ്പമുള്ള സഞ്ചാരമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും പുസ്കതരൂപത്തിൽ അനുഭവം വായനക്കാരിലേക്ക് എത്തുമ്പോൾ ഓരോ അമ്മമാർക്കുമുള്ള സമർപ്പണമാണിതെന്നും ശരത് കൃഷ്ണൻ പ്രതികരിച്ചു. ഗായകൻ വിജയ് യേശുദാസ്, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, നടി ദിവ്യപിള്ള, ഗായകൻ രാഗേഷ് ബ്രഹ്മാനന്ദൻ, ജോസ് ആലൂക്കാസ് സി.ഇ.ഒ ജോൺ ആലൂക്കാസ് എന്നിവർ സംസാരിച്ചു.