ഗവർണറുടെ ആശംസ
Saturday 07 June 2025 12:16 AM IST
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുസ്ലിം സഹോദരീ സഹോദരന്മാർക്ക് ആശംസ നേർന്നു. സാഹോദര്യവും പരസ്പര ഐക്യവും വളർത്തുന്നതിനായി സ്നേഹം, കരുണ, സത്കർമ്മങ്ങൾ എന്നിവയിലൂടെ മുന്നേറണമെന്ന് ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.