പരിസ്ഥിതിദിനം ആഘോഷിച്ചു

Saturday 07 June 2025 12:17 AM IST
ഓർക്കാട്ടേരി കെ.കെ എം ജി.എച്ച്എസ് സ്കൂൾ എൻ എസ്.എസ് വിദ്യാർത്ഥികൾ പരിസ്ഥിതി ഫ്ലാഷ് മോബ് യാത്ര ക്ക് എടച്ചേരി എസ് എച്ച് ഒ ടി.കെ ഷിജു ഫ്ലാഗ് ഓഫ് ചെയ്യുന്നു

വടകര: ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് വളണ്ടിയേഴ്സ് പരിസ്ഥിതി ദിനം ആഘോഷിച്ചു. ഫലവൃക്ഷതൈ നടീൽ കർമ്മം പഞ്ചായത്ത് പ്രസിഡൻ്റ് ടി. പി മിനിക ഉദ്ഘാടനം ചെയ്തു. ജി രതീഷ്, പി.സൗമ്യ,ഷീജ, രാജൻ എന്നിവർ മരം നട്ടു. പരിസ്ഥിതി ദിന സന്ദേശ റാലി ടി.കെ.ഷിജു ഫ്ലാഗ് ഓഫ് ചെയ്തു. എൻ.വി സീമ, പി ജ്യോതി എന്നിവർ നേതൃത്വം നൽകി.പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു. രതീശൻ നിയമ ബോധവത്ക്കരണ ക്ലാസ് നൽകി. വി കെ അനുഷ്ക പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി.