കിറ്റെക്സിന് ആന്ധ്രയിലേക്കും ക്ഷണം

Saturday 07 June 2025 2:19 AM IST

കൊ​ച്ചി​:​ ​തെ​ല​ങ്കാ​ന​യ്ക്ക് ​പി​ന്നാ​ലെ​ ​വ​സ്ത്ര​നി​ർ​മാ​ണ​ ​യൂ​ണി​റ്റ് ​ആ​രം​ഭി​ക്കാ​ൻ​ ​കി​റ്റെ​ക്സി​ന് ​ആ​ന്ധ്ര​ ​പ്ര​ദേ​ശി​ൽ​ ​നി​ന്നും​ ​ക്ഷ​ണം.​ ​ആ​ന്ധ്ര​പ്ര​ദേ​ശ് ​ടെ​ക്സ്റ്റ​യി​ൽ​ ​മ​ന്ത്രി​ ​എ​സ്.​ ​സ​വി​ത​ ​ഇ​ന്ന് ​കി​ഴ​ക്ക​മ്പ​ല​ത്തെ​ ​കി​റ്റ​ക്സ് ​ആ​സ്ഥാ​നം​ ​സ​ന്ദ​ർ​ശി​ക്കും.​ ​മു​ഖ്യ​മ​ന്ത്രി​ ​ച​ന്ദ്ര​ബാ​ബു​ ​നാ​യി​ഡു​വി​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​ര​മാ​ണ് ​സ​ന്ദ​ർ​ശ​നം. കി​റ്റെ​ക്സ് ​എം.​ഡി​ ​സാ​ബു​ ​എം.​ ​ജേ​ക്ക​ബി​നെ​ ​ച​ന്ദ്ര​ബാ​ബു​ ​നാ​യി​ഡു​വു​മാ​യി​ ​നേ​രി​ട്ടു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച്ച​യ്ക്ക് ​ക്ഷ​ണി​ക്ക​ലാ​ണ് ​ഉ​ദ്ദേ​ശ്യമെ​ന്ന് ​കി​റ്റെ​ക്സ് ​അ​റി​യി​ച്ചു. കി​റ്റെ​ക്സി​ന് ​നേ​രെ​ ​സ​ർ​ക്കാ​ർ​ ​തു​ട​ർ​ച്ച​യാ​യി​ ​അ​ക്ര​മം​ ​അ​ഴി​ച്ചു​വി​ടു​ന്ന​താ​യി​ ​ആ​രോ​പി​ച്ച് ​കേ​ര​ള​ത്തി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ 3,500​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പം​ ​തെ​ലു​ങ്കാ​ന​യി​ലേ​ക്ക് ​കി​റ്റെ​ക്സ് ​മാ​റ്റി​യി​രു​ന്നു.​