ക്ഷേമ പെൻഷൻ കെെക്കൂലിയെന്നത് ദുഃഖകരം: ടി.പി. രാമകൃഷ്ണൻ
Saturday 07 June 2025 12:20 AM IST
കോഴിക്കോട് : ക്ഷേമ പെൻഷൻ കൈക്കൂലിയാണെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പരാമർശം ദുഃഖകരമാണെന്നും പെൻഷൻ വാങ്ങിക്കുന്നവരെ അപമാനിക്കലാണെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ കെെകാര്യം ചെയ്യുന്ന വേദിയാണ് തിരഞ്ഞെടുപ്പ്. ശരിയായ പ്രവർത്തനങ്ങളുമായി എൽ,ഡി.എഫ് മുന്നോട്ടുപോകുമ്പോൾ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമം. വേണുഗോപാലിന്റെ അഭിപ്രായത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണം. പെൻഷനിൽ യു.ഡി.എഫ് സംഭാവന 100 രൂപ മാത്രമാണ്. തുക ഇനിയും വർധിപ്പിക്കും. വീട്ടമ്മമാർക്കും പെൻഷൻ പദ്ധതി നടപ്പാക്കും.