സാന്ദ്ര തോമസിന് വധ ഭീഷണി; പരാതി നൽകി

Saturday 07 June 2025 1:21 AM IST

കൊച്ചി: ഫോണിൽ വിളിച്ചും ഫെഫ്‌കയുടെ വാട്സാപ്പ് ഗ്രൂപ്പിലും വധഭീഷണി മുഴക്കിയ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിനെതിരെ നിർമ്മാതാവ് സാന്ദ്ര തോമസ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. സാന്ദ്രയെ ഫോണിൽ വിളിച്ച് റെനി ഭീഷണിപ്പെടുത്തി. തുടർന്ന് ഇക്കാര്യം അറിയിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ റെനി ഇട്ട വോയ്‌സ് മെസേജാണ് ഇന്നലെ പുറത്തായത്. 'സാന്ദ്ര കൂടുതൽ വിളയേണ്ട,നീ പെണ്ണാണ്. തല്ലിക്കൊന്ന് കാട്ടിൽ തള്ളും. പ്രൊഡക്ഷൻ കൺട്രോളർമാർ സിനിമയിൽ വേണ്ടെന്ന് പറയാൻ നീയാരാ..." തുടങ്ങിയ പരാമർശങ്ങളാണുള്ളത്. പ്രൊഡക്ഷൻ കൺട്രോളർമാർ തട്ടിപ്പുനടത്തുന്നതായി സാന്ദ്ര അഭിമുഖത്തിൽ പറഞ്ഞതിനെ ചൊല്ലിയാണ് ഭീഷണി. സാന്ദ്രയ്‌ക്കെതിരെ 50 ലക്ഷം രൂപ മാനനഷ്ടം ആവശ്യപ്പെട്ട് ഫെഫ്‌ക പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് യൂണിയൻ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.