ഫ്രഞ്ച് ഓപ്പൺ വനിതാ ഫൈനൽ ഇന്ന് കോക്കോയും സബലേങ്കയും തമ്മിൽ

Friday 06 June 2025 11:25 PM IST

പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസിൽ ഇന്ന് ലോക ഒന്നാം നമ്പർ താരം ആര്യാന സബലേങ്കയും രണ്ടാം സീഡ് കോക്കോ ഗൗഫും ഏറ്റുമുട്ടും. ഇതാദ്യമായാണ് സബലേങ്ക ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലെത്തുന്നത്. കോക്കോയുടെ രണ്ടാം ഫൈനലാണിത്. 2022ൽ ഇഗ ഷ്വാംടെക്കിനോടാണ് കോക്കോ ഫൈനലിൽ തോറ്റിരുന്നത്.

ഇത്തവണ സെമിയിൽ ഇഗയെ കീഴടക്കിയാണ് ബെലറൂസുകാരിയ സബലേങ്ക ഫൈനലിലെത്തിയത്.6-7(1/6),6-4,6-0 എന്ന സ്കോറിനാണ് സബലേങ്ക ഇഗയെ തോൽപ്പിച്ചത്. അമേരിക്കൻ താരമായ കോക്കോ സെമിയിൽ ലോക 362-ാം റാങ്കിലുള്ള ഫ്രഞ്ചുകാരി ലോയ്സ് ബോ‌യ്സണിനെയാണ് തോൽപ്പിച്ചത്. വൈൽഡ് കാർഡ് എൻട്രിയായ ബോയ്സൺ അട്ടിമറികളിലൂടെയാണ് സെമിയിൽവരെ എത്തിയത്. എന്നാൽ കോക്കോയ്ക്ക് മുന്നിൽ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടങ്ങി. സ്കോർ ; 6-1,6-2.

5-5

ഇതുവരെ പത്തുമത്സരങ്ങളിലാണ് ഇവർ ഏറ്റുമുട്ടിയത്. ഇതിൽ അഞ്ചുവീതം ജയം ഇരുവർക്കും.

2003

യു.എസ് ഓപ്പണിലാണ് ഇവർ ഒരു ഗ്രാൻസ്ളാം ഫൈനലിൽ ആദ്യമായി ഏറ്റുമുട്ടിയത്.അന്ന് കോക്കോയാണ് ജയിച്ചത്. കോക്കോയുടെ ഏക ഗ്രാൻസ്ളാം കിരീടവും ഇതാണ്.

3

ഗ്രാൻസ്ളാം കിരീടങ്ങളുടെ ഉടമയാണ് അര്യാന സബലേങ്ക