പ്രൊഫ.കെ.വി.തമ്പി  അനുസ്മരണവും പുരസ്കാര വി​തരണവും, മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം വിനോദ് ഇളകൊള്ളൂരിന് നൽകി

Saturday 07 June 2025 12:35 AM IST

പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും സാഹിത്യകാരനും നടനും പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ.കെ.വി.തമ്പിയുടെ പന്ത്രണ്ടാമത് അനുസ്മരണം പ്രൊഫ.കെ.വി.തമ്പി സൗഹ്യദവേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട പ്രസ് ക്ലബ് ഹാളിൽ നടന്നു.

സാംസ്‌കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി സാഹിത്യ, മാദ്ധ്യമ, സുഹൃത്ത് മേഖലയിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി പ്രസിഡന്റ് സണ്ണി മർക്കോസ് അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിദ്ധ ചലച്ചിത്രകാരൻ എ.മീരാസാഹിബ് പ്രൊഫ.കെ.വി.തമ്പി അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യ ടുഡേ മാഗസിൻ അസോസിയേറ്റ് എഡിറ്റർ ജീമോൻ ജേക്കബ് ' തമ്പി മാഷും പത്തനംതിട്ടയും ' എന്ന വിഷയം അവതരിപ്പിച്ചു. പ്രസ്സ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ , കെ.എസ്.രാജേശ്വരൻ , സാം ചെമ്പകത്തിൽ , സജിത് പരമേശ്വരൻ, എ. ഗോകലേന്ദ്രൻ, ടി.എം.ഹമീദ്, സെക്രട്ടറി സലിം പി.ചാക്കോ , ട്രഷറാർ പി.സക്കീർ ശാന്തി, വിനോദ് ഇളകൊള്ളൂർ , എബ്രഹാം തടിയൂർ , കെ.ആർ. കെ.പ്രദീപ് , പി.സജീവ് ,റെജി പ്ലാംന്തോട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

മികച്ച പത്രപ്രവർത്തകനുള്ള സൗഹൃദവേദി ഏർപ്പെടുത്തിയ നാലാമത് പുരസ്‌കാരം കേരളകൗമുദി പത്തനംതിട്ട യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂരിന് ചലച്ചിത്രകാരൻ എ.മീരാസാഹിബ് നൽകി .

അടിക്കുറുപ്പ് :

പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദിയുടെ നേതൃത്വത്തിൽ പത്തനംതിട്ട പ്രസ്‌ക്ലബ് ഹാളിൽ നടന്ന പ്രൊഫ.കെ.വി.തമ്പി അനുസ്മരണം ചലച്ചിത്രകാരൻ എ.മീരാസാഹിബ് ഉദ്ഘടനം ചെയ്യുന്നു.