പഠനോപകരണ വിതരണം

Saturday 07 June 2025 12:37 AM IST

റാന്നി : പെരുനാട് കൂനങ്കര ശബരി ശരണാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ അട്ടത്തോട് കോളനിയിലുള്ള നൂറോളം കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. ശബരി ശരണാശ്രമം ട്രസ്റ്റ് പ്രസിഡന്റും അയ്യപ്പ സേവാസമാജം സ്ഥാപക അംഗവുമായ വി.കെ.വിശ്വനാഥൻ കുട്ടികൾക്ക് മാർഗനിർദ്ദേശം നൽകി. കുട്ടികൾ നല്ലതുമാത്രം ഉൾക്കൊണ്ട് ഭാവിയിലെ നല്ല പൗരന്മാരായി വളരുവാനുള്ള പരിശ്രമം നടത്തമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറി വി എൻ രാമചന്ദ്രൻ, കോഴഞ്ചേരി നന്ദകുമാർ, ഊര് മൂപ്പൻ പി കെ നാരായണൻ, പി ആർ പരശുരാമൻ, വാർഡ് അംഗം മഞ്ജു പ്രമോദ് എന്നിവർ സംസാരി​ച്ചു.