ത്യാഗ സ്മരണയിൽ ഇന്ന് ബലിപെരുന്നാൾ

Saturday 07 June 2025 12:40 AM IST
ത്യാ​ഗ​ത്തി​ന്റെയും​ ​സ​ഹ​ന​ത്തി​ന്റെയും ​വി​ശു​ദ്ധ​ ​ഓ​ർ​മ​ക​ളി​ൽ​ ​മ​ല​യാ​ളി​ക​ൾ​ ​ഇ​ന്ന് ​ബ​ലി​പെ​രു​ന്നാ​ൾ​ ​ആ​ഘോ​ഷി​ക്കു​ന്നു.​ വ​യ​നാ​ട് ​ക​ൽ​പ്പ​റ്റ​ ​വ​ലി​യ​ ​ജു​മ​ാമ​സ്ജി​ദ് ​നി​ന്നു​ള്ള​ ​ദൃ​ശ്യം.​ ​ ഫോ​ട്ടോ​:അ​ന​ന്തു​ ​ആ​രിഫ

കോഴിക്കോട്: ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പള്ളികളിലും ഈദ് ഗാഹുകളിലും പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നുണ്ട്. മഴ പ്രതീക്ഷിക്കുന്നതിനാൽ ഈദ് ഗാഹുകൾ കുറവാണ്. പള്ളികളിലാണ് ഇത്തവണ പെരുന്നാൾ നമസ്‌കാരമേറെയും. നമസ്‌കാരം കഴിഞ്ഞ് വിശ്വാസികൾ ബലികർമങ്ങൾക്കായി പോവും. പള്ളികൾ കേന്ദ്രീകരിച്ചും അല്ലാതെയും ബലികർമങ്ങളും ബലി മാംസവിതരണവും നടക്കും. എല്ലാ തവണത്തെയും പോലെ പെരുന്നാളിന്റെ തിരക്കിലായിരുന്നു ഇന്നലെ മിഠായിതെരുവ്. മഴമാറിയതോടെ പുത്തനുടുപ്പും അത്തറും വീട്ടിലേക്കാവശ്യമായ സാധനങ്ങളും വാങ്ങിക്കാനായി രാവിലെ മുതൽ ആളുകൾ നഗരത്തിലേക്കെത്തി. ചെറിയ പെരുന്നാളും കല്യാണസീസണുമെല്ലാം കുറച്ചുമുൻപാണ് അവസാനിച്ചത്. അതിനാൽ വലിയ വിലയുള്ള വസ്ത്രങ്ങളല്ല ഇത്തവണ വിൽക്കാനെത്തിച്ചതെന്ന് മിഠായി തെരുവിലെ വസ്ത്ര വ്യാപാരിയായ ക്ലിന്റ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലുണ്ടായ ശക്തമായ മഴ തുടരുമോ എന്ന

ആശങ്കയിലായിരുന്നു കച്ചവടക്കാർ. മാനം തെളിഞ്ഞപ്പോൾ എല്ലാരുടെയും മുഖത്ത് പെരുന്നാൾച്ചിരിയായി.