തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ചു
പത്തനംതിട്ട: കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ മാതൃകയാക്കേണ്ട വ്യക്തിത്വത്തിന്റെ ഉടമയും ആദർശത്തിന്റെ ആൾരൂപവുമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. തെന്നല ബാലകൃഷ്ണപിള്ളയോടുള്ള ആദരസൂചകമായി ജില്ലയിലെ കോൺഗ്രസിന്റെ ജൂൺ 6, 7 തീയതികളിലെ പൊതുപരിപാടികൾ മാറ്റിവച്ചതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.
സൗമ്യ മുഖം: പി.ജെ.കുര്യൻ
കോൺഗ്രസിലെ സൗമ്യ മുഖവും ആദർശധീരനുമായിരുന്ന നേതാവായിരുന്നു മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിളളയെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൊഫ.പി.ജെ കുര്യൻ പറഞ്ഞു.
അദ്ദേത്തിന്റെ അഴിമതി രഹിതവും ആദർശനിഷ്ടയോടെയുമുള്ള പൊതുപ്രവർത്തനം വരും തലമുറകൾക്ക് മാതൃകയാണ്. സ്ഥാനമാനങ്ങൾക്ക് പിന്നാലെ ഒരിക്കലും പോയിട്ടില്ലാത്ത തെന്നലയ്ക്ക് അദ്ദേഹം വഹിച്ച എല്ലാ സ്ഥാനങ്ങളും തേടിയെത്തിയതായിരുന്നു എന്ന് പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു.