കോൺക്ലേവ് സംഘടിപ്പിച്ചു
Saturday 07 June 2025 12:56 AM IST
കോന്നി : വനവികാസ ഏജൻസിയുടെ ആഭിമുഖ്യത്തിൽ വിവിധ കോളേജുകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ മനുഷ്യവന്യജീവി സംഘർഷത്തെക്കുറിച്ച് കോൺക്ലേവ് സംഘടിപ്പിച്ചു. കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഉദ്ഘാടനം ചെയ്തു. കോന്നി റേഞ്ച് ഓഫീസർ ശശീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ് എ എസ് എസ് എൻ ഡി പി യോഗം കോളേജ് കോന്നി, വി എൻ എൻ എസ് കോളേജ് കൊന്നപ്പാറ, മൗണ്ട് സിയോൺ കോളേജ് ഓഫ് എൻജിനീയറിംഗ് കടമ്മനിട്ട, സെന്റ് തോമസ് കോളേജ് താവളപ്പാറ,എലിമുള്ളുംപ്ലാക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.