പരിസ്ഥിതി ദിനാചരണം നടത്തി പൊലീസ്
Saturday 07 June 2025 12:59 AM IST
പത്തനംതിട്ട : ലോക പരിസ്ഥിതി ദിനത്തിൽ ജില്ലാ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ് പ്രൊജക്ട് (എസ്.പി.സി) നടത്തുന്ന മധുരവനം പദ്ധതിയുടെ ഭാഗമായി ജില്ലാപൊലീസ് ആസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാർ ഫലവൃക്ഷമാവിൻ തൈനട്ടു. ജില്ലാ പൊലീസ് കാര്യാലയത്തിൽ അഡീഷണൽ എസ്.പിയും എസ് പി സി പദ്ധതി ഡി.എൻ.ഒയുമായ ആർ.ബിനു ഡി.സി.ബി ഡിവൈ.എസ്.പി കെ.എ.വിദ്യാധരൻ , നാർക്കൊട്ടിക് സെൽ ഡിവൈ.എസ്.പി ബി.അനിൽ, എസ്.പി.സി കേഡറ്റുകൾ എന്നിവർ തൈകൾ നട്ടു. ജില്ലാപൊലീസ് മേധാവി ദിനാചരണസന്ദേശം നൽകി. എസ്.പി.സി.എ.ഡി.എൻ.ഒ ജി.സുരേഷ് കുമാർ, നാർകൊട്ടിക് സെൽ എസ്.ഐ.മുജീബ് റഹ്മാൻ , ഡി.സി.ബി എസ്.ഐ.അരുൺ കുമാർ, എസ്.പി.സി കമ്യൂണിറ്റി പൊലീസ് ഓഫീസർമാരായ തോമസ് മാത്യു, അനില അന്ന തോമസ് തുടങ്ങിയവർ പങ്കെടുത്തു.