താന്ത്രിക പൂജാപഠനം
Saturday 07 June 2025 12:02 AM IST
ചെങ്ങന്നൂർ : ശ്രീഅമരാവതി മഹാലക്ഷ്മി ക്ഷേത്രത്തിൽ അമരാവതി വേദപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ താന്ത്രിക പൂജാപഠന ക്ലാസുകൾ അമരാവതി വേദ വൈദിക കേന്ദ്രം ഡയറക്ടർ അനുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും താന്ത്രിക രീതിയിൽ പൂജാവിദ്യകൾ ഇവിടെ അഭ്യസിക്കാനാകും.
ബാംഗ്ലൂരിൽ നിന്നെത്തിയ വിനായക്, അമരാവതി വേദവൈദിക കേന്ദ്രം ഡയറക്ടർ അനുകൃഷ്ണൻ, അജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രാരംഭ പൂജകളുടെ പരിശീലനം ആരംഭിച്ചത്. വിശിഷ്ടമായ താന്ത്രിക ആചാരങ്ങളും പൂജാവിധാനങ്ങളും മനസിലാക്കാനും പ്രായോഗികമായി പഠിക്കാനും പരിശീലനം സഹായകരമാകും.