ആയിരവല്ലിപ്പാറ സംരക്ഷണസമരം: മൂന്നാം വാർഷികാഘോഷം

Saturday 07 June 2025 12:08 AM IST
ചെറിയവെളിനല്ലൂർ ആയിരിവല്ലിപ്പാറ സമരസമിതിയുടെ മൂന്നാം വാർഷികം ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. വാളിയോട് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: ചെറിയവെളിനല്ലൂർ ആയിരവല്ലി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ആയിരവല്ലിപ്പാറയിലെ ഖനനത്തിനെതിരെ ആരംഭിച്ച സമരത്തിന് മൂന്ന് വയസ്. 2022 ജൂൺ 5-ന് ആയിരവല്ലിപ്പാറ സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിരാഹാര സത്യഗ്രഹ സമരത്തിന്റെ മൂന്നാം വാർഷികം വിപുലമായി ആഘോഷിച്ചു.

ലോക പരിസ്ഥിതി ദിനത്തിൽ ആയിരവല്ലിപ്പാറക്ക് മുകളിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. സമരപ്പന്തലിൽ സംഘടിപ്പിച്ച യോഗത്തിൽ സമരസമിതി പ്രസിഡന്റ് ജി. അനിൽകുമാർ അദ്ധ്യക്ഷനായി. കൺവീനർ ബൈജു ചെറിയവെളിനല്ലൂർ സ്വാഗതം പറഞ്ഞു. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജി. വിക്രമൻ പിള്ള മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗങ്ങളായ ജോളി ജെയിംസ്, ജസീന ജമീൽ, മുൻ പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് എൻ.ചാക്കോ , അബ്ദുൽ ഹക്കിം ആക്കൽ,സഹൃദയ ഗ്രന്ഥശാല ലൈബ്രേറിയൻ എൻ.എ.കുരിയാക്കോസ്, ആയിരവില്ലി ക്ഷേത്രം പ്രസിഡന്റ് പി.കെ.സത്യഭദ്രൻ,മാതൃ സമിതി പ്രസിഡന്റ് ശോഭന അമ്മ , സെക്രട്ടറി ഷീജസജീവ്, ആർ.പ്രഭ, റിട്ട.എസ്.ഐ.കെ. ബാലൻ, വേണുഗോപാൽ, ബാബു, ക്ഷേത്രം ട്രഷറർ കെ.ചന്ദ്രബാബു, അമ്പലം കുന്ന് പെരപ്പയം റോഡ് സംരക്ഷണ സമിതി പ്രസിസന്റ് മുജീവ് ആക്കൽ എന്നിവർ സംസാരിച്ചു. ലളിത നന്ദി പറഞ്ഞു.