ഷോപ്സ് യൂണിയൻ കടയ്ക്കൽ ഏരിയ സമ്മേളനം
Saturday 07 June 2025 12:09 AM IST
കടയ്ക്കൽ : ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കടയ്ക്കൽ ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് ജെ.ബിജു അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.വികാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സുജീഷ് ലാൽ രക്തസാക്ഷി പ്രമേയവും അനിൽ ദേവി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി സുബ്ബ ലാൽ, സി.ഐ.ടി.യു നേതാക്കളായ എം. നസീർ, എം.എസ്.മുരളി, കരകുളം ബാബു തുടങ്ങിയവർ പ്രസംഗിച്ചു. സജീർ മുക്കുന്നം സ്വാഗതവും ടി. എസ്. പ്രഫുല്ല ഘോഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : ടി.എസ്. പ്രഫുല്ലഘോഷ് (പ്രസിഡന്റ്), എസ്. വികാസ് (സെക്രട്ടറി), സജീർ മുക്കുന്നം (ട്രഷ
റർ)