യാത്രയ്ക്കിടെ സ്കൂൾ ബസിന്റെ ടയർ ഊരി മാറി

Saturday 07 June 2025 12:13 AM IST

കോന്നി: യാത്രയ്ക്കിടെ സ്കൂൾ ബസിന്റെ ടയർ ഊരി മാറി. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ഇടിമുട്ടിപടിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് നാലിനായിരുന്നു സംഭവം. മൈലപ്രയിൽ നിന്ന് കോന്നി ഭാഗത്തേക്ക് വരികയായിരുന്ന മൈലപ്ര എസ്.എച്ച്‌ ഹയർ സെക്കൻഡറി സ്കൂളിലെ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. ഉരുണ്ട് പോയ ടയർ സമീപത്ത് പാർക്ക് ചെയ്ത കാറിലേക്ക് ഇടിച്ചു. അപകടം ഉണ്ടാകുമ്പോൾ വാഹനത്തിൽ മൂന്ന് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ നടത്തി ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഉണ്ടായ അപകടത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം ശങ്കർ ആവശ്യപ്പെട്ടു.