പീഡന കേസ് പ്രതി അറസ്റ്റിൽ
Saturday 07 June 2025 12:16 AM IST
പമ്പ: ആദിവാസി വിഭാഗത്തിലുള്ള രണ്ട് സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ പമ്പാ പൊലീസ് അറസ്റ്റു ചെയ്തു. പെരുനാട് ളാഹ മഞ്ഞത്തോട് പൊന്നൻപാറ ഷെഡിൽ അപ്പുക്കുട്ടനെ(39)യാണ് അറസ്റ്റു ചെയ്തത്. പത്ത് വർഷമായി ഇയാൾ വനമേഖലയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. കേരള തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപമാണ് പൊലീ കസ്റ്റഡിയിലായത്. 2011ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പമ്പ പൊലീസ് ഇൻസ്‌പെക്ടർ സി.കെ മനോജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. ചോദ്യചെയ്യലുകൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.