തഴവ വില്ലേജ് ഓഫീസിലെ മോഷണം: ഡൽഹി സ്വദേശി പിടിയിൽ

Saturday 07 June 2025 12:19 AM IST
മുഹമ്മദ് ഷൈഹ്ദുള്‍

തഴവ: വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ കേസിലെ പ്രതിയായ ഡൽഹി സ്വദേശി മുഹമ്മദ് ഷൈഹ്ദുൾ (19) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ അയണിവേലിക്കുളങ്ങര വായനശാലയിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസിൽ സൂക്ഷിച്ചിരുന്ന രേഖകളും മറ്റ് സാധനങ്ങളും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. വില്ലേജ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, ഷാജിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാഷിം, വിശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.