കാറിടിച്ച് കാട്ടുപന്നി ചത്തു

Saturday 07 June 2025 12:19 AM IST

കടമ്പനാട് : നെല്ലിമുകൾ ആനമുക്ക് ജംഗ്ഷനിൽ കാറിടിച്ച് കാട്ടുപന്നി ചത്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അടൂർ - ശാസ്താംകോട്ട റോഡിലായിരുന്നു സംഭവം. വട്ടക്കായൽ സ്വദേശിനി ഒാടിച്ച കാറിന് മുന്നിലൂടെ റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയാണ് ചത്തത്. കോന്നിയിൽ നിന്ന് വനപാലകരെത്തി പന്നിയെ ചാക്കിലാക്കി കൊണ്ടുപോയി. കടമ്പനാട്ടും നെല്ലിമുകൾ പ്രദേശങ്ങളിലും പന്നിശല്യം രൂക്ഷമാണ്. പന്നികളെ വെടിവച്ചു കൊല്ലാൻ നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.പി അടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടറി പൊടിമോൻ കെ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.സോമരാജൻ, ബി.ശ്രീപ്രകാശ്, പുരുഷോത്തമൻ നായർ , ശിവൻകുട്ടി, ദശരഥൻ എന്നിവർ സംസാരിച്ചു.