രാഷ്ട്രീയ പക്വതയുടെ അപൂർവ്വ മുഖം: ബിനോയ് വിശ്വം

Saturday 07 June 2025 2:33 AM IST

തിരുവനന്തപുരം; രാഷ്ട്രീയ പക്വതയുടെയും സൗമ്യതയുടെയും സമചിത്തതയുടെയും മുഖമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു . അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പല മൂല്യങ്ങളും ഉയർത്തിപ്പിടിച്ചിരുന്ന നേതാവായിരുന്നു തെന്നല. വാത്സല്യത്തോടും സ്‌നേഹത്തോടും കൂടി ചേർത്തുപിടിച്ച ജ്യേഷ്ഠ സ്ഥാനീയനായിരുന്നു തെന്നലയെന്നും അനുസ്മരിച്ചു.