നഷ്ടമായത് സ്നേഹസമ്പന്നനായ നേതാവിനെ:കെ.സുധാകരൻ
Saturday 07 June 2025 2:34 AM IST
കണ്ണൂർ: സൗമ്യശീലനും സ്‌നേഹ സമ്പന്നനുമായ നേതാവിനെയാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തോടെ കോൺഗ്രസിന് നഷ്ടമായതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സുധാകരൻ എംപി. സമന്വയത്തോടെയും സമഭാവനയോടെയും വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിലും പ്രതിസന്ധികളിൽ പാർട്ടിക്ക് താങ്ങും തണലും ആകാൻ അദ്ദേഹത്തിന്റെ നേതൃപാടവത്തിന് കഴിഞ്ഞിട്ടുണ്ട്. ലാഭേച്ഛയില്ലാതെ പ്രസ്ഥാനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി ഓരോ പൊതുപ്രവർത്തകനും പിന്തുടരാൻ കഴിയുന്നമാതൃകയാണെന്നും സുധാകരൻ പറഞ്ഞു.