തെന്നല ഒരു പാഠപുസ്തകം: ബംഗാൾ ഗവർണർ
Saturday 07 June 2025 2:40 AM IST
കൊൽക്കത്ത: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്‌ണപിള്ളയുടെ നിര്യാണത്തിൽ ബംഗാൾ ഗവർണർ ഡോ.സി.വി.ആന്ദബോസ് അനുശോചിച്ചു. പൊതുപ്രവർത്തകർക്ക് ഒരു പാഠപുസ്തകമാണ് തെന്നലയുടെ ജീവിതം. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും സമുന്നത മൂല്യങ്ങൾക്കുടമയായിരുന്നു അദ്ദേഹം. ആ വ്യക്തിശുദ്ധിയും ആദർശനിഷ്ഠയുമാണ് രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്നവരെപ്പോലും അദ്ദേഹത്തിലേക്കടുപ്പിച്ചതെന്ന് ആനന്ദബോസ് അനുസ്മരിച്ചു.