ലാളിത്യത്തിന്റെ പര്യായം: സണ്ണി ജോസഫ്
Saturday 07 June 2025 2:40 AM IST
കണ്ണൂർ: വിനയത്തിന്റെയും ലാളിത്യത്തിന്റെയും ആദർശ നിഷ്ഠയുടെയും പര്യയായമായിരുന്നു അന്തരിച്ച തെന്നല ബാലകൃഷ്ണപിള്ളയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. ഓരോ പൊതുപ്രവർത്തകനും മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വം. ആദർശത്തിന്റെ വെൺമയും വിശുദ്ധിയും അവസാനം വരെ കാത്തുസൂക്ഷിച്ച നേതാവായിരുന്നു. അദ്ദേഹം കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന 2001 കാലഘട്ടത്തിലാണ് യു.ഡി.എഫ് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. രണ്ടു തവണ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലെത്തിയ അദ്ദേഹം സംഘടനയുടെ കെട്ടുറപ്പിനായി പ്രവർത്തിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു.