നഷ്‌ടമായത് കാരണവരെ: സതീശൻ

Saturday 07 June 2025 1:42 AM IST

കൊച്ചി: തെന്നല ബാലകൃഷ്ണപിള്ളയുടെ വേർപാടിലൂടെ കോൺഗ്രസിന് തറവാട്ടു കാരണവരെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പതിറ്റാണ്ടുകളോളം അദ്ദേഹം പക്വതയാർന്ന പ്രവർത്തനം നടത്തി. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പരിഹരിക്കാൻ അദ്ദേഹത്തെയാണ് പാർട്ടി നിയോഗിച്ചത്. അദ്ദേഹം പറഞ്ഞാൽ കെ. കരുണാകരനും എ.കെ. ആന്റണിയും ഉൾപ്പെടെയുള്ള നേതാക്കൾ പൂർണമായും അംഗീകരിച്ചിരുന്നുവെന്നും സതീശൻ പറഞ്ഞു.