സ്കൂൾ ഗ്രൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു
Saturday 07 June 2025 1:49 AM IST
കല്ലേലിഭാഗം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കല്ലേലിഭാഗം ജനത ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ തൊടിയൂർ എസ്.എൻ.വി.എൽ.പി സ്കൂൾ ഗ്രൗണ്ടിൽ ഫലവൃക്ഷത്തൈകൾ നട്ടു.
തൊടിയൂർ ഗ്രാമപഞ്ചായത്ത് അംഗം മോഹനൻ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി സുരേഷ് പനയ്ക്കൽ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എ. രമേശ്, മധു, വനിതാവേദി സെക്രട്ടറിയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ സുമംഗല, ലൈബ്രേറിയൻ കൊച്ചുപൊടിയൻ, ഹെഡ്മിസ്ട്രസ് ബീന വാസുദേവ്, മാനേജ്‌മെന്റ് പ്രതിനിധി സുഭാഷ്, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.