ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് ചക്ക വീണ് അപകടം; ഗ്ലാസ് തകർന്നു

Sunday 08 June 2025 12:12 PM IST

കൊച്ചി: ചക്ക വീണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് തകർന്നു. കോതമംഗലം ഡിപ്പോ‌യുടെ ആർ എസ് ഇ 34 ബസിന്റെ ഫ്രണ്ട് ഗ്ലാസാണ് ചക്ക വീണ് തകർന്നത്. ഓടക്കാലിയിൽ വച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.

അതേസമയം,​ കഴിഞ്ഞ ദിവസം തൃശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്കേറ്റിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. കെഎസ്ആർടിസി ഡ്രെെവർക്കാണ് കൂടുതൽ പരിക്കേറ്റിരിക്കുന്നത്. കർണാടക ബസിന് പിന്നിലേക്ക് കെഎസ്ആർടിസി ബസ് വന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.