യുവതിക്കൊപ്പം ലോഡ്‌ജിൽ മുറിയെടുത്തു; പിന്നാലെ യുവാവ് തൂങ്ങിമരിച്ചു
പത്തനംതിട്ട: കുമ്പഴയിൽ ലോഡ്‌ജിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. അടൂർ ആദിക്കാട്ടുകുളങ്ങര മുട്ടാരി വടക്കേതിൽ നൗഷാദിന്റെ മകൻ മുഹമ്മദ് സൂഫിയാൻ (22) ആണ് മരിച്ചത്. ശനിയാഴ്ച വെെകിട്ടാണ് സംഭവം നടന്നത്. മൂന്നരയോടെയാണ് മുഹമ്മദ് സൂഫിയാൻ കലഞ്ഞൂർ സ്വദേശിയായ ഇരുപതുകാരിയുമായി കുമ്പഴയിലെ ഹോട്ടലിൽ മുറിയെടുത്തു. രാത്രി ഏഴരയോടെ ഇവർ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് യുവതി ടോയ്‌ലറ്റിൽ പോയ സമയത്താണ് യുവാവ് തൂങ്ങിമരിച്ചത്. ടോയ്‌ലറ്റിൽ നിന്ന് ഇറങ്ങിവന്ന യുവതിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ലോഡ്ജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ പത്തനംതിട്ട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)