മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു; വിടപറഞ്ഞത് നടന് പേരിട്ട വ്യക്തി

Sunday 08 June 2025 1:13 PM IST

കൊല്ലം: ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ജനറൽ മാനേജറും നടൻ മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനുമായ ഗോപിനാഥൻ നായർ (93) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ കൊല്ലം അമൃതപുരിയിലായിരുന്നു അന്ത്യം. മോഹൻലാൽ എന്ന പേരും പ്യാരി ലാൽ എന്ന ജ്യേഷ്ഠന്റെ പേരും ഇദ്ദേഹം തിരഞ്ഞെടുത്തതാണെന്ന് മോഹൻലാൽ മുൻപ് പറഞ്ഞിട്ടുണ്ട്.

മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലെ സജീവ പ്രവർത്തകനായിരുന്നു ഗോപിനാഥൻ നായർ. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വെെകുന്നേരം അമൃതപുരി ആശ്രമത്തിൽ നടക്കും. ഭാര്യ: രാധാഭായി, മകൾ: ഗായത്രി, മരുമകൻ: രാജേഷ്, ചെറുമകൾ: ദേവിക.