യൂത്ത് ലീഗ് അംഗത്വ വിതരണം
Sunday 08 June 2025 3:50 PM IST
ആലുവ: മുസ്ലിം യൂത്ത് യൂത്ത് ലീഗ് ചെങ്ങമനാട് പഞ്ചായത്ത് തല അംഗത്വ വിതരണം മുസ്ലീംലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഇർഫാൻ പാലപ്രശ്ശേരി ആദ്യ അംഗത്വം ഏറ്റുവാങ്ങി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി നാസർ മുട്ടത്തിൽ, സജീർ അറക്കൽ, ജഹ്ഫൽ പാലപ്രശ്ശേരി, ബഷീർ ചെങ്ങമനാട്, നൗഷാദ് കാട്ടിലാൻ, എം.എ. സൈദ് മുഹമ്മദ്, സി.കെ. അഷറഫ്, സി.എ. ബഷീർ, ശിഹാബ് കുന്നത്ത്, ഹമീദ് ചന്ദ്രത്തിൽ, കെ.കെ. ബദ്റുദ്ദീൻ, കെ.കെ. ഹസൻകുട്ടി, പി.പി. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.