ലഹരിവിരുദ്ധ കലാജാഥ

Sunday 08 June 2025 7:45 PM IST

കൊച്ചി: സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് കേരള (സവാക്) എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ കലാജാഥ മാടവന ജംഗ്ഷനിൽ കുമ്പളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിജയൻ മാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കുമ്പളം, നെട്ടൂർ, തൃപ്പൂണിത്തുറ, വൈറ്റില, തോപ്പുംപടി,പള്ളുരുത്തി കച്ചേരിപ്പടി എന്നിവിടങ്ങളിൽ സംഘഗാനം, തെരുവ് നാടകം എന്നിവ ഉണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് ജി.കെ.പിള്ള, ജില്ല സെക്രട്ടറി ഇടക്കൊച്ചി സലിംകുമാർ, കാർത്തികേയൻ പനങ്ങാട്, എൻ.പി. മുരളീധരൻ, പി.എം.അജിത, സുകുമാരൻ, സഞ്ജയ്‌ കുമാർ, കെ.എസ്.ഗിരിജാവല്ലഭൻ, എ.എസ്. മിറാജ്, റിയാസ് കെ. മുഹമ്മദ്, ടൈറ്റസ് നെട്ടൂർ, .എ.ആർ. പ്രസാദ്, പി.കെ. പ്രദീപൻ തുടങ്ങിയവർ പ്രസംഗിച്ചു.