അനുസ്മരണ സമ്മേളനം
Monday 09 June 2025 12:59 AM IST
പിറവം :അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രഥമ സംസ്ഥാന പ്രസിഡന്റും പിറവത്തിന്റെ ആദ്യ ചെയർപേഴ്സണുമായ ഉമാദേവി അന്തർജനത്തിന്റെ 14-ാം മത് അനുസ്മരണം സി.പി. എം ഏരിയാ സെക്രട്ടറി പി. ബി. രതീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം
കെ.ആർ നാരായണൻ നമ്പൂതിരി അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ കെ.പി.സലിം പതാക ഉയർത്തി. സോമൻ വല്ലയിൽ, സന്തോഷ് സി, കെ.വി വർഗീസ്, ഏലിയാമ്മ ഫിലിപ്പ്, എം.ടി തങ്കപ്പൻ, കെ.എസ് തോമസ് തുടങ്ങിയവർ സംസാരിച്ചു. വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കളമ്പൂർ സ്വദേശിക്ക് ധനസഹായവും കളമ്പൂർ പൗർണ്ണമി ക്ലബ് വായന ശാലയിലേക്ക് പുസ്തകങ്ങളും നൽകി.