ഓട്ടോ തൊഴിലാളി സമ്മേളനം
Sunday 08 June 2025 8:08 PM IST
അങ്കമാലി: മഞ്ഞപ്ര ചന്ദ്രപുര ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു സമ്മേളനം നടത്തി, സമ്മേളനം യൂണിയന്റെ ഏരിയാ സെക്രട്ടറി വി.വി. ടോമി ഉദ്ഘാടനം ചെയ്തു. ബിജു പുല്ലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്റെ ഏരിയാ ട്രഷറർ സിജോ ഗർവാസിസ്, മേഖലാ സെക്രട്ടറി ജോളി പി. ജോസ്, രാജുഅമ്പാട്ട്, സെബാസ്റ്റ്യൻ , , മഹേഷ് രവി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ. യൂ. ലിക്സൺ (പ്രസിഡന്റ്) , ബിജു പുല്ലൻ (വൈസ് പ്രസിഡന്റ്) അരുൺ സെബാസ്റ്റ്യൻ ശ്രീജസ് രാജൻ (സെക്രട്ടറി) ബിജു പുല്ലൻ (ജോയിന്റ് സെക്രട്ടറി) അരുൺ സെബാസ്റ്റ്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു