മഹിളാ സഹാസ് യാത്ര ഇന്ന്

Sunday 08 June 2025 8:13 PM IST

അങ്കമാലി: കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാസഹാസ് കേരള യാത്ര ഇന്ന് അങ്കമാലി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും രാവിലെ 9ന് കറുകുറ്റി യിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. ബെന്നിബഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുനില സിബി, ബ്ലോക്ക് പ്രസിഡന്റുമാരായ ലാലി ആന്റു, ബിജി സാജു, പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ആന്റു മാവേലി, സെബി കിടങ്ങേൻ എന്നിവർ പ്രസംഗിക്കും.