പ്രൈവറ്റ് ബാങ്കേഴ്സ് അസോ. സമ്മേളനം

Monday 09 June 2025 12:13 AM IST
സമ്മേളനവും കുടുംബസംഗമവും സംസ്ഥാന പ്രസിഡന്റ് പി.എ ജോസ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: വ്യാജ സ്വർണ്ണ പണയമാഫിയകൾക്കെതിരെ ശക്തമായ നിയമ നിർമ്മാണം നടത്തണമെന്ന് ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനവും കുടുംബസംഗമവും സംസ്ഥാന പ്രസിഡന്റ് പി.എ ജോസ് ഉദ്ഘാടനം ചെയ്തു. എസ്. അനൂപ് രാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ ഗോപു മുഖ്യപ്രഭാഷണം നടത്തി. കെ. സുകുമാരൻ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പി.കെ രാജേശ്വരൻ, സംസ്ഥാന സെക്രട്ടറി കെ.ജി മധുസൂദനൻ, മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ വേണുഗോപാൽ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും നൽകി. ജില്ലാ സെക്രട്ടറി പി. ജയചന്ദ്രൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി സനൽ നന്ദിയും പറഞ്ഞു.