സമുദ്ര ദിനത്തിൽ കടലോരശുചീകരണം
Monday 09 June 2025 12:12 AM IST
നീലേശ്വരം: എൻ.സി.സി 32 കേരള ബറ്റാലിയൻ പടന്നക്കാട് നെഹ്റു കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ ലോക സമുദ്രദിനാചരണത്തിന്റെ ഭാഗമായി മരക്കാപ്പ് കടപ്പുറം മുതൽ തൈക്കടപ്പുറം വരെ മൂന്ന് കിലോമീറ്റർ ദൂരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കടൽതീരം ശുചീകരിച്ചു. കൗൺസിലർ കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. അണ്ടർ ഓഫീസർ സാനിയ വിൽസൺ സ്വാഗതവും കെ. ആദിത്യൻ നന്ദിയും പറഞ്ഞു. അശ്വന്ത് കുമാർ, വി.വി അശ്വിൻ കൃഷ്ണൻ, ധനുശ്രീ മോഹൻ, നന്ദന രാജൻ, പി അനഘ എന്നിവർ നേതൃത്വം നൽകി. ആവാസ വ്യവസ്ഥയെ ഹാനികരമായി ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കടൽത്തീരത്ത് നിക്ഷേപിക്കുന്നതിനെതിരെ ബോധവത്കരണമുണ്ടാക്കുന്നതിനാണ് എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ പുനീത് സാഗർ അഭിയാൻ സംഘടിപ്പിക്കുന്നത്.