വിദ്യാർത്ഥികൾക്ക് പത്തില കറികൾ

Monday 09 June 2025 12:02 AM IST
പത്തില കറികൾ

കുറ്റ്യാടി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുണ്ടുതോട് പി.ടി.ചാക്കോ മെമ്മോറിയൽ ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തിൽ പത്തില കറികൾ നൽകി. സ്കൂൾ മുറ്റത്ത് അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് വിവിധയിനം വൃക്ഷത്തൈകൾ നട്ടു. വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങളും അരങ്ങേറി. പി.ടി.എ പ്രസിഡന്റ് എം.കെ ബാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ ജോർജ് വരിക്കാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ ബിനു ജോർജ്, സ്റ്റാഫ് സെക്രട്ടറി റിന്റോ ജേക്കബ്, നോറ ആൻ അബ്രഹാം , അക്കാഡമിക്ക് കോ ഓർഡിനേറ്റർ റവ. ഫാദർ ജോസഫ് ചെറിയാൻ, പരിസ്ഥിതി ക്ലബ്‌ കൺവീനർ സി. മേഴ്‌സി മാത്യു എന്നിവർ പ്രസംഗിച്ചു.