സ്വയം സഹായ സംഘം വിജയോത്സവം
Monday 09 June 2025 12:12 AM IST
കരിന്തളം: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി കൊണ്ടോടി സൗഹൃദ കർഷക പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. എൻ.എം.എം.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച അജുലിനെയും എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘം പരിധിയിലെ 15 വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്. സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിറ സാന്നിദ്ധ്യമായ കൊണ്ടോടി സൗഹൃദ കർഷക സംഘം എല്ലാ വർഷവും അനുമോദന പരിപാടി സംഘടിപ്പിക്കാറുണ്ട്. അനുമോദന ചടങ്ങ് വാർഡ് മെമ്പർ ഉമേശൻ വേളൂർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അനീഷ് കയനി അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ വാസു കരിന്തളം, അജുൽ, ദേവാഗണ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി ചന്ദ്രൻ കൊണ്ടോടി സ്വാഗതവും സജിത്ത് നന്ദിയും പറഞ്ഞു.