കുഞ്ഞിരാമ പൊതുവാൾ അനുസ്മരണം
Monday 09 June 2025 12:08 AM IST
കാഞ്ഞങ്ങാട്: മടിക്കൈയിലെ കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവായിരുന്ന എം. കുഞ്ഞിരാമ പൊതുവാളിന്റെ ചരമദിനം സി.എം.പിയും കേരള കർഷക ഫെഡറേഷനും സംയുക്തമായി ആചരിച്ചു. അർബൻ സൊസൈറ്റി ഹാളിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം സി.എം.പി സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം വി.കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. അപ്പു അദ്ധ്യക്ഷത വഹിച്ചു. സി.എം.പി സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ വി. കമ്മാരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി.വി തമ്പാൻ, ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. ഉമേശൻ, കെ.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി കമലാക്ഷി, പി. കമലാക്ഷ, താനത്തിങ്കൽ കൃഷ്ണൻ, നിവേദ് രവി സംസാരിച്ചു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഇ.വി ദാമോദരൻ സ്വാഗതവും മുട്ടത്ത് രാജൻ നന്ദിയും പറഞ്ഞു.