വിജയികളെ അനുമോദിച്ചു
Monday 09 June 2025 12:02 AM IST
കോഴിക്കോട്: തളി ക്ഷേത്രം ഉത്സവാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സാമൂതിരി രാജാ പ്രതിനിധി രവീന്ദ്രവർമ്മ രാജ, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ആർ.എസ്. രാജേഷ്, മലബാർ ദേവസ്വം ബോർഡ് അംഗം പ്രജീഷ് തിരുത്തിയിൽ മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ, ക്ഷേത്രം മേൽശാന്തി പാട്ടം കൃഷ്ണൻ നമ്പൂതിരി, ഉത്സവാഘോഷ കമ്മിറ്റി കൺവീനർ പി.കെ. രാമദാസ്, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ ഏറാടി, ക്ഷേത്ര ജീവനക്കാരുടെ പ്രതിനിധി പ്രദീപ്കുമാർ രാജാ തുടങ്ങിയവർ പങ്കെടുത്തു.