കർഷക സംഘം സമ്മേളനം

Sunday 08 June 2025 9:01 PM IST

അങ്കമാലി :കേരള കർഷക സംഘം പാലിശ്ശേരി സൗത്ത് യൂണിറ്റ് സമ്മേളനം കുമാരി സുലോചനന്റെ വസതിയിൽ നടന്നു. സംഘം ഏരിയാ കമ്മിറ്റി അംഗവും വാർഡ് മെമ്പറുമായ രനിത ഷാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡേവീസ് തേലക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മേരി ആന്റണി, കെ.എ.രമേഷ് ,കെ .എസ് . ലെനിൻ, അപർണ്ണ സുകുമാരൻ ഷനിൽ.വി.എസ് , ഓമന വിജയൻ .എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡേവിസ് തേലക്കാടൻ (പ്രസിഡന്റ് )​ ശാന്ത രവീന്ദ്രൻ (വൈസ് പ്രസിഡന്റ് ) കെ.അർ ഷാജി (സെക്രട്ടറി) രാധ ശേഖരൻ ( ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.