6000 കടന്ന് കൊവിഡ് കേസുകൾ
Monday 09 June 2025 1:12 AM IST
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 769 പുതിയ കേസുകളോടെ ഇന്നലെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 6,133 ആയി. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.
ഏറ്റവും കൂടുതൽ സജീവ കേസുകൾ കേരളത്തിലാണ്. തൊട്ടുപിന്നാലെ ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി സംസ്ഥാനങ്ങളുണ്ട്. ഭൂരിഭാഗം കേസുകളും നേരിയതാണെന്നും രോഗികൾ വീട്ടിൽ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി മുതൽ രാജ്യത്ത് 65 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.