കേരളത്തിൽ മഴ തിരികെയെത്തുന്നു
Monday 09 June 2025 1:24 AM IST
തിരുവനന്തപുരം:ശമിച്ചു നിന്നിരുന്ന കാലവർഷം വീണ്ടും സജീവമാകുന്നു.കാലവർഷക്കാറ്റ് നാളെക്കഴിഞ്ഞ് കൂടുതൽ ശക്തിപ്രാപിക്കുന്നതോടെ ഈ ആഴ്ച മുഴുവൻ മഴ സജീവമായിരിക്കും.കാറ്റിന്റെ ശക്തി കുറഞ്ഞതു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിക്കാത്തത്.
മദ്ധ്യ വടക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യത.തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ ഇടയ്ക്ക് ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്.10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.