വനംമന്ത്രിയുടെ വസതിയിലേക്ക് ആർ.വൈ.എഫ് മാർച്ച് നടത്തി

Monday 09 June 2025 12:00 AM IST

തിരുവനന്തപുരം: നിലമ്പൂർ വഴിക്കടവിൽ 15കാരൻ ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രസ്താവനയ്ക്കെതിരേ ഔദ്യോഗിക വസതിയിലേക്ക് ആർ.വൈ.എഫ് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ.വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.ശരത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.യു.എസ്.ബോബി,സുനി മഞ്ഞുമല,കബീർ പൂവാർ,പ്രസാദ് കോവളം,ഷിബു,അനീഷ് എന്നിവർ സംസാരിച്ചു.