കോസ്റ്റ് ഗാർഡിന്റെ ബർത്ത് കമ്മിഷനിംഗ്

Sunday 08 June 2025 10:46 PM IST

വിഴിഞ്ഞം: കോസ്റ്റ് ഗാർഡിനായി നിർമ്മിച്ച ബർത്ത് കമ്മിഷനിംഗ് നടന്നു. തീരസംരക്ഷണ സേനാ മേധാവി ഡയറക്ടർ ജനറൽ എസ്.പരമേഷ് തീരസംരക്ഷണ സേനയുടെ പുതിയ ജെട്ടി കമ്മിഷനിംഗ് ചെയ്തു.കോസ്റ്റ് ഗാർഡ് റീജിയൺ (വെസ്റ്റ്) കമാൻഡർ ഇൻസ്പെക്ടർ ജനറൽ ഭീഷം ശർമ്മ പങ്കെടുത്തു.ഈ ബർത്ത് സുരക്ഷിതമായ ബർത്തിംഗിനും ഉപരിതല ആസ്തികളുടെ വേഗത്തിലുള്ള വിന്യാസത്തിലും മുതൽക്കൂട്ടാകും. കേരള സർക്കാരിന്റെ ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ (എച്ച്.ഇ.ഡി) മേൽനോട്ടത്തിൽ തിരുവനന്തപുരത്തെ ആർ.ടി.എഫ് ഇൻഫ്ര പ്രൈവറ്റ് ലിമിറ്റഡാണ് ജെട്ടിയുടെ നിർമ്മാണം നടത്തിയത്.

ഫോട്ടോ: കോസ്റ്റ് ഗാർഡിനായി നിർമ്മിച്ച ബർത്ത് തീരസംരക്ഷണ സേനാ മേധാവി ഡയറക്ടർ ജനറൽ എസ്.പരമേഷ് കമ്മിഷനിംഗ് ചെയ്യുന്നു